ഈ പകലും ആര്‍ക്കും വേണ്ടിയാണു തീരുന്നത്.??
'$'unnikrishnan'$'
കാത്തിരിക്കുന്നവര്‍ക്കോ വിടചോന്നവര്‍ക്കോ ....
കുറെ മരണങ്ങളും ജനനങ്ങളും
ഒത്തിരി വിജയങ്ങള്‍ ആഹ്ലാദരവങ്ങള്‍ക്കിടയില്‍
തോല്‍വിയുടെ അടക്കിയ വിങ്ങലുകള്‍
ഒന്നും ചെയ്യനില്ലത്തത് ബുദ്ധിക്കോ ശരീരത്തിനോ??
കടന്നുപോയത് ആയുസിലെ ഒരു ദിനം!!
ചുറ്റുപാടും ആളുകള്‍ ജോലി ചെയുന്നു
വൈകുന്നേരത്തിനും സന്ദ്യക്കുമിടയില്‍
ശൂന്യതയുടെ തടവര്‍ മടുപ്പിക്കുന്നു.
ഏകനാണ്
അഴികല്കിടയിലൂടെ സമൂഹം എന്നെ തൊടുന്നു
എന്റെ നഗ്ന്നത വിരലുകള്‍ കൊണ്ട് അവര്‍ മറയ്കുന്നു
ദൂരെ വാഹനങ്ങളുടെ ശബ്ദം വരികളിലേക്ക്
പല കഷണങ്ങളായി വെളിച്ചം
എല്ലാവരും എന്തൊക്കെയോ ചെയുന്നു
നിശബ്ദനായി ഇരിക്കുന്ന എനിക്ക് ചുറ്റും
ലോകം ചലിച്ചു കൊണ്ടിരിക്കുന്നു..!!
'$'unnikrishnan'$'

No comments:
Post a Comment