WELCOME TO PRANAYATHEERAM
Powered By Blogger

Sunday, October 26, 2008

എന്നെക്കുറിച്ച്............

എന്നെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍... ഉറക്കത്തില്‍ നിന്നും ഉറക്കത്തിലേക്കു പോകാന്‍ ഇഷ്ട്ടം.. ഏറ്റവും ഇഷ്ട്ടം സുഗമായി ഉറന്ങാന്‍ .പ്രദാന ഹോബികള്‍ ഉറക്കവും എഴുത്തും. ഒരു ജോലിയുമില്ലെങ്കിലും ചുമ്മാ ഇങ്ങനെ എഴുതികൊണ്ടിരിക്കും.. ഇഷ്ട്ടപെട്ട വിഷയം പ്രണയം.. പ്രണയത്തെ കുറിച്ചു നീ റിസര്‍ച്ച് നടതുവനോട എന്നാണ് എന്റെ പ്രണയ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ ചോദികുന്നത്..എന്തിനേറെ പറയുന്നു എന്റെ പ്രണയിനി പോലും എന്നോട് ചോദിച്ചിട്ടില്ലേ എന്നെ കൊണ്ടു കഴിയും രീതിയില്‍ പറയാതെ ലോകം മുഴുവന്‍ എത്തിക്കുക.. പ്രണയമെന്നത് സത്യാസന്ധം ആയിരിക്കണം.. അല്ലാതെ പ്രണയം നടിച്ചു പെണ്‍കുട്ടികളെ ചതിക്കാന്‍ പ്രണയം ഒരിക്കലും ഉപയോഗിക്കരുത്.. ദയവായി ഇതു എന്റെ ഒരു അപേക്ഷയാണ്. പ്രണയത്തെ ഒരിക്കലും ശത്രുനിഗ്രഹതിനായൊ ശത്രുവിനെ തകര്‍ക്കണോ അവന്റെ/അവളുടെ മനോ നിയന്ത്രണം കളയണോ ഉപയോഗിക്കരുത്.. കാരണം പ്രണയമെന്നത് പരിശുദ്ധമായ ഒന്നാണ്..പ്രണയമെന്ന വാക്കിനെ ദുഷ്കീര്തികരികുന്ന ചിലര്‍ ഉണ്ട്..ദയവായി അങ്ങനെയുള്ളവരെ ഒറ്റപെടുത്തുക.. ഇതു പ്രണയത്തെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന യഥാര്‍ത്ഥ പ്രണയം ഇന്നും കെടാതെ മനസ്സില്‍ സൂക്ഷിക്കുന്ന..പ്രണയത്തെ പ്രാണന്‍ പോലെ കാണുന്ന ഒരുവന്റെ അപേക്ഷയാണ്...

" സ്നേഹിച്ചാല്‍ മറക്കരുത്
മറന്നാല്‍ ഓര്‍ക്കരുത്
ഓര്‍ത്താല്‍ ദുഖികരുത്
ദുഖിച്ചാല്‍ കരയരുത് "

No comments: